കോഴിക്കോട് : അച്ഛനോടൊപ്പം തീവണ്ടിയിൽ യാത്ര ചെയ്ത പെൺകുട്ടിയെ ആക്രമിച്ചവർക്കെതിരെ നടപടി എടുക്കുന്നതിൽ പൊലീസിന്റെ അനാസ്ഥയിൽ കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയൻ ഭാരവാഹികളുടെ യോഗം അപലപിച്ചു. രക്ഷിതാവും പെൺകുട്ടിയും യഥാസമയം ഗാർഡിനെയും റെയിൽവേ ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടും സംഭവത്തിൽ ഇടപെടൽ നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ റെയിൽവേ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷെവലിയർ സി.ഇ.ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. ജോയ് ജോസഫ്. കെ, അഡ്വ. എം.കെ. അയ്യപ്പൻ, പി.ഐ. അജയൻ, ടി.പി. വാസു എന്നിവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |