ഫറോക്ക്: സംസ്ഥാന ജീവനക്കാർക്ക് കുടിശ്ശികയായ എട്ട് ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും, മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്ഥാപിക്കണമെന്നും എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു. എൻ.ജി.ഒ. അസോ. മീഞ്ചന്ത ബ്രാഞ്ച് ചെറുവണ്ണൂർ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് മുന്നിൽ നടത്തിയ ക്ഷാമബത്താ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധു രാമനാട്ടുകര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി. വിപീഷ്, എം.വി. ബഷീർ, എലിസബത്ത് ടി.ജേക്കബ്ബ്, കെ.വി. ബാലകൃഷ്ണൻ, കെ.പി.സുജിത, എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.ഇ.സാറാമ്മ, എം.ജിഷി, കെ.ടി. രാജി, മനോജ് പുളിക്കൻ, ഷാജി ജേക്കബ്ബ്എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |