കുന്ദമംഗലം : സ്കൂൾ വിക്കിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ചൂലാം വയൽ മാക്കൂട്ടം എ.എം.യു.പി സ്കൂളിന് കാരന്തൂർ പാറ്റേൺ സ്പോർട്സിന്റെ സ്വീകരണം. പാറ്റേൺ പ്രസിഡന്റ് അരീക്കൽ മൂസ്സഹാജി അദ്ധ്യക്ഷത വഹിച്ചു. പാറ്റേൺ ഉപഹാരം സെക്രട്ടറി ടി. അബൂബക്കറിൽ നിന്ന് സ്കൂൾ പ്രധാനാദ്ധ്യാപകൻ അബ്ദുൾ ജലീൽ ഏറ്റ് വാങ്ങി. പഞ്ചായത്ത് മെമ്പർ പാലക്കൽ നജീബ്. പി.കോയ , പി.എൻ.ശശിധരൻ, പി.ഹസ്സൻ ഹാജി, സൗദ , ഹാഷിദ്, സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷൗക്കത്തലി, പ്രധാനാദ്ധ്യാപകൻ അബ്ദുൾ ജലീൽ എന്നിവർ പ്രസംഗിച്ചു. പാറ്റേൺ ജനറൽ സെകട്ടറി സി. യൂസഫ് സ്വാഗതവും, കണിയറക്കൽ മൊയ്തീൻ കോയ നന്ദിയും പറഞ്ഞു. |
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |