കോഴിക്കോട് : സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത പുരസ്കാരത്തിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹിക പ്രവർത്തനം, മാദ്ധ്യമ പ്രവർത്തനം (പ്രിന്റ് മീഡിയ) , മാദ്ധ്യമ പ്രവർത്തനം (ദൃശ്യ മാധ്യമം), കല, സാഹിത്യം,കായികം (പുരുഷൻ), കായികം (വനിത), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രഫി മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ ഓരോ വ്യക്തിക്ക് വീതം ആകെ 10 പേർക്കാണ് പുരസ്കാരം . അതത് മേഖലയുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരു വ്യക്തിയെ നേമിനേറ്റ് ചെയ്യാവുന്നതാണ്. അപേക്ഷാ ഫോറവും,മാർഗ നിർദേശങ്ങളും www.ksywb.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15. ഫോൺ 04952373371
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |