SignIn
Kerala Kaumudi Online
Friday, 26 April 2024 3.08 PM IST

'​മി​സ്റ്റി​ ​ഹൈ​റ്റ്സിൽ" ഉറങ്ങാം,​ വിശ്രമിക്കാം

misty
മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്

കൽപ്പറ്റ: വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാനും താമസിക്കാനും മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്. ആദ്യഘട്ടത്തിൽ കോട്ടേജിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ 3 റൂമുകളാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. പൂക്കോട് തടാകവും എൻ ഊര് ഗോത്ര പൈതൃകഗ്രാമവും

ആസ്വാദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു റൂമിൽ ഒരു കുടുംബത്തിന് (രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും) താമസിക്കാൻ ആവശ്യമായ സൗകര്യമുണ്ട്. 2500 രൂപയും ജി.എസ്.ടിയുമാണ് (പ്രഭാത ഭക്ഷണമുൾപ്പടെ) ഒരു ദിവസത്തെ വാടക. ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജൻസിക്കാണ് ഫോറസ്റ്റ് കോട്ടേജിന്റെ ചുമതല. ലക്കിടി ഓറിയന്റൽ സ്‌കൂൾ ഒഫ് ഹോട്ടൽ മാനേജ്‌മെന്റിന്റെ സമീപമാണ് മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്. ബുക്കിംഗിന് (പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ) ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8547602721.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.