വടകര: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും സന്നദ്ധ പ്രവർത്തകർക്കും എയ്ഞ്ചൽസിന്റെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാ പരിശീലനം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൽ നസീർ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സി.ടി പരിശീലകരായ പി.പി.സത്യനാരായണൻ, കെ.കെ.ബാബുരാജ്, ശിവദാസൻ കല്ലാച്ചി, ഷാജി പടത്തല, പാരാമെഡിക്കൽ ജീവനക്കാരായ ബബിത ഹരിദാസ്, ജാസ്മിൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.പി.രാജൻ, എയ്ഞ്ചൽസ് സംസ്ഥാന ഡയറക്ടർ ഡോ.കെ.എം.അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |