കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കരുതലിടം കമ്മിറ്റിയുടെയും വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനംചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. എം.ബി.ബി.എസ് കരസ്ഥമാക്കിയ എം.പി പ്രിൻസി, എം.ടി വിഷ്ണു, ഇ. അഫ്ല എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.എം ഷിബു, കെ.പി.എം കുട്ടി, ബാബു പറശ്ശേരി, രജിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |