കോഴിക്കോട്: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ സംയുക്ത ഡാറ്റാബേസ് രൂപീകരിക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാർ ആരംഭിച്ചതിനാൽ ഗുണഭോക്താക്കൾ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്. ഇതിനായി സംസ്ഥാന കൃഷി വകുപ്പിലെ 'എയിംസ്' പോർട്ടലിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. 31ന് മുമ്പായി എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ ചേർക്കേണ്ടതാണ്. പി.എം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഇ.കെ.വൈ.സി നിർബന്ധമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |