കോഴിക്കോട്: ഇ.ഡിയെ ഉപയോഗിച്ച് കോൺഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ വേട്ടയാടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കോഴിക്കോട് ട്രെയിൻ തടഞ്ഞു.
ഇന്നലെ രാവിലെ 11.15 ഓടെ എത്തിയ മംഗലാപുരം സെൻട്രൽ - ചെന്നൈ എഗ്മോർ എക്സ്പ്രസാണ് പ്രവർത്തകർ തടഞ്ഞത്. പ്രതിഷേധക്കാരെ ടൗൺ പൊലീസും റെയിൽവേ സംരക്ഷണ സേനയും ചേർന്ന് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. സമരം ട്രെയിൻ ഗതാഗതത്തെ ബാധിച്ചില്ല. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, ദേശീയ സെക്രട്ടറി അഡ്വ.വിദ്യാ ബാലകൃഷ്ണൻ , ജവഹർ പൂമംഗലം, ബവിത്ത് മലോൽ, പി.പി.റമീസ്, ജെറിൽബോസ്, അഷ്റഫ് എടക്കാട്, അതുൽ ഇയ്യാട്, മുരളി അമ്പലക്കോത്ത്,പി.എം.ഷഹബാസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |