കോഴിക്കോട്: കല്ലായി മൂര്യാട് റോഡിൽ ഫർണിച്ചർ നിർമാണ യൂണിറ്റ് കത്തിനശിച്ചു. കല്ലായി സ്വദേശി ജവഹറിന്റെ പാലത്തിങ്കൽ വുഡ് വർക്ക്സാണ് ഇന്നലെ പുലർച്ചെ 4.30ന് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. സമീപത്തെ കടയിൽ താമസിക്കുന്നയാളാണ് ശബ്ദം കേട്ട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഓടിട്ട കെട്ടിടം പൂർണമായും കത്തിനശിച്ചു. ഏതാണ്ട് രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബീച്ച് അഗ്നിരക്ഷാസേന യൂണിറ്റെത്തിയാണ് തീ അണച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |