കുറ്റ്യാടി: വട്ടോളിയിലെ കല്ലുള്ള പറമ്പത്ത് ദിബിഷയുടെ ഒന്നാം ചരമവാർഷികം ദിനം കർമസമിതിയുടെ നേതൃത്വത്തിൽ നീതി നിഷേധ ദിനമായി ആചരിച്ചു. കായക്കുൽ അമ്മൂമ്മ ഭവനിൽ അനീഷിന്റെ ഭാര്യ ദിബിഷ കഴിഞ്ഞ വർഷം ആഗസ്ത് 28 നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ചത്. മരണത്തിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് അനാസ്ഥ ഉണ്ടായെന്നും മറ്റും ആരോപിച്ച് കൂടുംബവും കർമസമിതിയും രംഗത്തുവന്നിരുന്നു. ദിബിഷയുടെ വീട്ടുപരിസരത്ത് നിന്ന് ആരംഭിച്ച മൗനജാഥ വട്ടോളിയിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണത്തിൽ കർമസമിതി ചെയർമാൻ കെ.പി.കരുണൻ അദ്ധ്യക്ഷത വഹിച്ചു. എലിയാറ ആനന്ദൻ ,എൻ.വി.ചന്ദ്രൻ , ടി. നാരായണൻ വട്ടോളി, വി.പി.ഷാജു, വിനോദൻ , വി.പി. കണാരൻ , ടി.പി സുനീഷ് എന്നിവർ പ്രസംഗിച്ചു. തുടർ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ കർമസമിതി തീരുമാനിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |