കോഴിക്കോട്: വേളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. കുറ്റ്യാടി പൊലീസ് സബ് ഇൻസ്പെക്ടർ സമീർ, നാദാപുരം എക്സൈസ് പ്രിവന്റിംഗ് ഓഫീസർ മോഹനൻ, റിട്ട.എക്സൈസ് ഓഫീസർ കെ.സി.കരുണാകരൻ എന്നിവർ ക്ലാസെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ സുമ മലയിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.സൂപ്പി, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ലഹരി വിമുക്ത പഞ്ചായത്ത് എന്ന ബാനറിൽ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |