നാദാപുരം: ബി.ജെ.പി നാദാപുരം മണ്ഡലം ശിൽപ്പശാല യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.അർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മേഖലാ ഉപാദ്ധ്യക്ഷൻ എം.പി.രാജൻ, എം.ടി.ഗോപിനാഥ്, കെ.ടി.കുഞ്ഞിക്കണ്ണൻ, എന്നിവർ ക്ലാസെടുത്തു, കെ.സുരേന്ദ്രൻ, കെ.കെ.റീജ, വി.പി.പവിത്രൻ, കെ.കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി. നരിപ്പറ്റ മണ്ഡലം ശിൽപ്പശാല യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി .ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.പി.വിപിൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി എൻ.പി.രാമദാസ്, മേഖലാ ഉപാദ്ധ്യക്ഷൻ എം.പി.രാജൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ.അനൂപ്, കെ.പി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |