കോഴിക്കോട്: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ബെഫി) നേതൃത്വത്തിൽ 'ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ മാറ്റങ്ങളും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തിൽ ശിൽപ്പശാല നടത്തി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രവർത്തകർ പങ്കെടുത്ത ശിൽപ്പശാല കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.രമേശ് ഉദ്ഘാടനം ചെയ്തു. കെ.രാമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബെഫി അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സി.രാജീവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ, സംസ്ഥാന സെക്രട്ടറി സി.മിഥുൻ എന്നിവർ പ്രസംഗിച്ചു. വി.ആർ.ഗോപകുമാർ സ്വാഗതവും കെ.വി.മാത്യൂസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |