കോഴിക്കോട്: അയ്യങ്കാളിയുടെ 159ാം ജന്മദിനാഘോഷം ഒമ്പതിന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് കേരള പുലയർ മഹാസഭ ഭാരവാഹികൾ അറിയിച്ചു. 109 യൂണിയൻ കേന്ദ്രങ്ങളിലായാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ ആഘോഷം ആരംഭിക്കും. വൈകിട്ട് 3.30ന് മാനാഞ്ചിറ പരിസരത്ത് നിന്ന് അവിട്ട ദിന ഘോഷയാത്ര ആരംഭിക്കും. തുടർന്ന് സ്പോർട്സ് കൗൺസിൽ ഹാളിൽ നടക്കുന്ന ചടങ്ങ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. വിനോദ് മൊകോത്ത്, സുരേഷ് ബുധൻ തുടങ്ങിയവർ പങ്കെടുക്കും. രഞ്ജിത് ഒളവണ്ണ, പ്രസാദ് കിണാശ്ശേരി, ഷൈജു, സുധീർ ഇളമനപാടം, വേലായുധൻ നാച്ചേരിപ്പാടം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |