കോഴിക്കോട്: കോഴിക്കോടിനെ സംഗീത സാന്ദ്രമാക്കാൻ പ്രശസ്ത സൗത്ത് ഇന്ത്യൻ പിന്നണി ഗായകൻ കാർത്തിക്കിന്റെ മ്യൂസിക്കൽ നൈറ്റ്. വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സിയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കാർത്തിക്ക് നയിക്കുന്ന മ്യൂസിക്കൽ നൈറ്റിന് നാളെ രാത്രി എട്ടിന് കോഴിക്കോട് ബീച്ച് വേദിയാകും.
സൗത്ത് ഇന്ത്യൻ ഗായകനായ കാർത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി പതിനഞ്ചോളം ഭാഷകളിലായി എട്ടായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്.
സന്തോഷ് ചന്ദ്രൻ, രവിചന്ദ്ര കുളൂർ, ഷെൽഡൻ ഡിസിൽവ, സെൽവ ഗണേഷ്, നിഖിൽ വി പൈ തുടങ്ങിയ കലകാരന്മാർ അർക്ക ബാൻഡിന്റെ ഭാഗമാണ്.
കാർത്തിക്കിന്റെ ശബ്ദ മധുരിമയുടെ അലയൊലികൾ ഓണരാവിനെ കൂടുതൽ മനോഹരമാക്കി കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിനെ തഴുകിയുണർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |