ബാലുശ്ശേരി: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ നന്മണ്ട യൂണിറ്റ് ഇന്ന് വിവിധ കലാപരിപാടികൾ സംഘടിപ്പിക്കും. വൈകുന്നേരം 4.30 ന് തളി ബൈപ്പാസ് റോഡിലെ ഉമാമഹേശ്വര കലാസമിതി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര നന്മണ്ട ടൗൺ ചുറ്റി പഞ്ചായത്ത് ഓപ്പൺ സ്റ്റേജ് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. വിൽസൻ സാമുവൽ മുഖ്യാതിഥി ആയിരിക്കും. തുടർന്ന് കലാപരിപാടികൾ. രാത്രി 10 ന് മന്ത്ര ക്രിയേഷൻസ് കോഴിക്കോടിന്റെ കുഞ്ഞിത്തങ്ക നാടകവും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |