SignIn
Kerala Kaumudi Online
Friday, 26 April 2024 7.33 PM IST

ജനകീയ സമരത്തെ വർഗീയവത്കരിക്കുന്നതിനെതിരെ ആവിക്കലിൽ മനുഷ്യ സൗഹാർദ്ദചങ്ങല

league
ആവിക്കൽതോട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലീം യൂത്ത് ലീഗ് നോർത്ത് മണ്ഡലം കമ്മറ്റി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന മനുഷ്യ സൗഹൃദചങ്ങല.

കോഴിക്കോട്: ആവിക്കൽതോടിലെ മാലിന്യ നിർമാർജന പ്ലാന്റിനെതിരായ സമരത്തെ വർഗീയവത്കരിക്കരുതെന്ന് യൂത്ത്‌ലീഗ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ആവിക്കലിൽ മനുഷ്യ സൗഹാർദ്ദ ചങ്ങല സംഘടിപ്പിച്ചു. ജനകീയമായ സമരത്തെ വർഗീയവത്കരിക്കുന്നത് ശരിയല്ലെന്ന് മനുഷ്യ സൗഹാർദ്ദചങ്ങല ഉദ്ഘാടനം ചെയ്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ആവിക്കൽതോടിലെ സമരത്തിന് മതമോ ജാതിയോ ഇല്ല. ജനങ്ങൾ അവരുടെ ആവശ്യം ഉയർത്തി ചെയ്യുന്ന സമരമാണിത്. സാധാരണക്കാരായ ജനങ്ങളാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആവിക്കൽതോടിൽ മാലിന്യപ്ലാന്റ് വന്നാൽ അവിടത്തെ ജനങ്ങളുടെ ജീവിതസാഹചര്യം പ്രയാസത്തിലാകും. ഇതിനാലാണ് ജനങ്ങൾ സമരരംഗത്ത് ഉറച്ചുനിൽക്കുന്നത്. ജനങ്ങളിലേക്ക് തീരുമാനങ്ങൾ അടിച്ചമർത്തി നടപ്പിലാക്കരുത്. ജനസാന്ദ്രത കൂടിയ ആവിക്കലിൽ പ്ലാന്റ് നടപ്പിലാക്കരുതെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങൾ വേണ്ടത്ര ലഭ്യമാണെന്നിരിക്കെ ജനസാന്ദ്രത കൂടിയ ആവിക്കൽ തോടിൽ തന്നെ പ്ലാന്റ് സ്ഥാപിക്കണമെന്ന നിർബന്ധ ബുദ്ധിക്കെതിരെയാണ് പ്രദേശവാസികൾ സമരം ചെയ്യുന്നത്. ആവിക്കൽതോടിലെ സമരത്തിന് യൂത്ത് ലീഗ് ശക്തമായ പിന്തുണ നൽകുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുസ്ലീം യൂത്ത് ലീഗ് നോർത്ത് മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ സൗഹൃദ ചങ്ങലയിൽ മുസ്ലിം യൂത്ത് ലീഗ് നോർത്ത് മണ്ഡലം പ്രസിഡന്റ് സുബൈർ വെള്ളിമാട്കുന്ന് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ ഷിബു മീരൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, ദേശീയ നിർവാഹക സമിതി അംഗം ആഷിഖ് ചെലവൂർ, ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, യു.ഡി.എഫ് നോർത്ത് മണ്ഡലം ചെയർമാൻ പി.ഇസ്മായിൽ, എ സഫറി, എൻ.പി ഉസ്മാൻ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എസ്.വി മുഹമ്മദ് ശൗലിക്ക്, റഹീം പള്ളിത്താഴം, നിസാർ കാരപ്പറമ്പ്, ലിബിനൂഷ് പുതിയങ്ങാടി, ആലിമോൻ പൂളക്കടവ്, ഫർഷാദ് വെളളയിൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് ലീഗ് മണ്ഡലം ട്രഷർ നിസാർ തോപ്പയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഷൗക്കത്ത് വിരിപ്പിൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.