കോഴിക്കോട്: തലാസീമിയ പോലുള്ള മാരക രക്ത രോഗങ്ങളുടെ സമ്പൂർണ മുക്തിക്ക് നടപടിയുണ്ടാവുന്നത് ആശ്വാസകരമാണെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. കെ.പി.കേശവമേനോൻ ഹാളിൽ ബംഗളൂരു നാരായണ ഹൃദയാലയത്തിന്റെ സഹകരണത്തോടെ കേരള ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സംഘടിപ്പിച്ച മെഗാ സൂപ്പർ സ്പെഷ്യാലിറ്റി ഹെമറ്റോളജി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡോ.സുനിൽ ഭട്ട് മുഖ്യപ്രഭാഷണം നടത്തി.
ബ്ലഡ് പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശേരി അദ്ധ്യക്ഷത വഹിച്ചു. ഡോ.ഗായത്രി സജീവൻ, എ.സെബാസ്റ്റ്യൻ, എം.വി.അബ്ദുൽ അസീസ്, ഭരത് തുടങ്ങിയവർ പ്രസംഗിച്ചു. കെ.എസ്.പൃത്വിരാജ് സ്വാഗതവും ഒ.എം.സൻഫീർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |