കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി 'മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം കോട്ടപറമ്പ് ആശുപത്രിയിൽ യുവമോർച്ച ജില്ലാ പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ ടി.രനീഷ് നിർവഹിച്ചു.
എം.എം.സി ആശുപത്രിയിലെ ക്യാമ്പ് ജില്ലാ ജനറൽ സെക്രട്ടറി ജുബിൻ ബാലകൃഷ്ണൻ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ജില്ലാ ട്രഷറർ യെദുരാജ്, മെയ്ത്ര ഹോസ്പിറ്റലിൽ ചേളന്നൂർ മണ്ഡലം പ്രസിഡന്റ് ഷൈവിൻ എന്നിവർ ഉദ്ഘാടന നിർവഹിച്ചു. വിവിധ ക്യാമ്പുകളിൽ യുവമോർച്ച ജില്ലാ സെക്രട്ടറി രാകേഷ് പാപ്പി, ജില്ലാ വൈസ് പ്രസിഡന്റ് സഞ്ജയ് ഒളവണ്ണ, മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു പയ്യാനക്കൽ, അരുൺ രാമാനാട്ടുകര, സുജിത്ത് നടക്കാവ് , നവനീത് കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |