കുറ്റ്യാടി: ചീക്കോന്നുമ്മലിലെ പുരാതന കുടുംബം കാണംകണ്ടി കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മലബാർ മെഡിക്കൽ കോളേജുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ നിർദ്ധന രോഗികൾക്ക് മരുന്നും, കണ്ണടകളും നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ് ഉദ്ഘാടനം ചെയ്തു. ആർ.കെ അന്ത്രുഹാജി അദ്ധ്യക്ഷനായി. ഡോ.കെ.എ.കെ അബ്ദുല്ല, ഡോ.ലുലു, റഹീം കാണംകണ്ടി, ഡോ.എൻ.കെ ഹമീദ്, സി.പി കൃഷ്ണൻ, ജാഫർ വാണിമേൽ, ഡോ.ഫസൽ, റഫീഖ് മുറിച്ചാണ്ടി, പി.എം.അഷ്റഫ് പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന അംഗം ഡോ.കെ.എ.കെ അബ്ദുല്ലയെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |