കോഴിക്കോട്: സനാതന പരിപാലന സംഘത്തിന്റെയും ഭാരതീയ തീയ്യ സഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഗൂഡല്ലൂർ ചിന്താമണി വാഗ്വീശ്വരി ക്ഷേത്രത്തിലെ സ്വാമിനി ശ്രീമാതാഅംബിക ചൈതന്യമയിയ്ക്ക് സ്വീകരണം നൽകി. അന്ധവിശ്വാസമില്ലാത്ത, വിശ്വാസമുള്ള ദൃഢമായ ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണമെന്ന് അവർ പറഞ്ഞു. രാവിലെ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം സ്വാമിനിയെ സതീശൻ കൊല്ലംകണ്ടിയുടെ നേതൃത്വത്തിൽ ഭക്തർ പൂർണകുംഭം നൽകി സ്വീകരിച്ചു. സ്വാഗതസംഘം ചെയർമാൻ രാമസിംഹൻ (അലി അക്ബർ) അദ്ധ്യക്ഷത വഹിച്ചു.
തീയ്യസഭ ജനറൽ സെക്രട്ടറി റിലേഷ് ബാബു ,ഹിന്ദു പാർലിമെന്റ് ജനറൽ സെക്രട്ടറി സുഗതൻ , സുരേഷ് നിലമ്പൂർ , തങ്കമണി ഹരിദാസ് ,സി. കെ.സാദാനന്ദൻ കണ്ണൂർ, ഭക്തവത്സലൻ, പ്രജേഷ് തൊടിയിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ സി പി പ്രേമരാജൻ സ്വാഗതവും പൃഥിരാജ് നാറാത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |