കുന്ദമംഗലം: കുന്ദമംഗലം വയനാട് റോഡിലെ ഓവുചാലിൽ വീണ അറുപത്തിയഞ്ചുകാരനെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ ദേശീയപാതയോരത്തെ സ്ളാബില്ലാത്ത ഓവുചാലിലാണ് തോമസ് എന്നയാൾ വീണത്. വെള്ളവും മാലിന്യവും നിറഞ്ഞ ഓവുചാലിൽ വീണ ഇയാൾ സ്ലാബുള്ള സ്ഥലത്തേക്ക് ഒഴുകിപ്പോവുകയായിരുന്നു. ഇരുട്ടിൽ കൈ മാത്രം പുറത്തേക്ക് കണ്ട വഴിയാത്രക്കാരാണ് ഓവുചാലിൽ വീണ വിവരം മറ്റുള്ളവരെ അറിയിച്ചത്. സ്ളാബിനകത്തെത്തിയതിനാൽ നാട്ടുകാർക്ക് ഇയാളെ പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. വെള്ളിമാടുകുന്നിൽനിന്ന് വന്ന അഗ്നിശമന സേന യൂണിറ്റും കുന്ദമംഗലം പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |