കോഴിക്കോട്: ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയം ഹാളിൽ എൽ പി, യു പി, എച്ച് എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചു. സാഹിത്യ മത്സരം സംസ്ഥാന ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി മീര ദർശക് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ടി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. അബ്ദുൾ നാസർ പി മുഖ്യാതിഥിയായി. പ്രിയദർശൻ, പി.കോയ, പി.മുരളീധരൻ, ഹാഷ്മി, എ.വി.ശ്രീജ, സി.എ.ശ്രീക്കുട്ടി എന്നിവർ പ്രസംഗിച്ചു. പി.ശ്രീദേവ് സ്വാഗതവും കെ.വിജയൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |