കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജിലെ എ.സി.ആർ ലാബിൽ പരിശോധന ഫലം വെെകുന്നതായി പരാതി. സാധാരണ അരമണിക്കൂറിനകം ലഭിക്കേണ്ട പരിശോധനാ ഫലത്തിന് രണ്ട് മണിക്കൂറിലധികം കാത്തിരിക്കേണ്ട സ്ഥിതിയാണ്. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നതും പരിശോധനാ ഫലം വൈകുന്നതും രോഗികളെ പ്രതിസന്ധിയിലാക്കുകയാണ്. ഫലം വൈകുന്നതിനാൽ പലരും പുറത്ത് പോയി ഭീമമായ തുക നൽകിയാണ് പരിശോധന നടത്തുന്നത്. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസെെറ്റിയ്ക്ക് ( കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) കീഴിൽ പ്രവർത്തിക്കുന്നതാണ് എ.സി.ആർ ലാബ്. ഐ.എം.സി.എച്ച് ആശുപത്രിയിലെ ലാബ് പതിനാറും എച്ച്.ഡി.എസിന്റെ ലാബുകളും നവീകരിക്കുന്നതിനാലാണ് എ.സി.ആർ ലാബിൽ തിരക്ക് കൂടാൻ കാരണമായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് എത്തുന്ന രോഗികൾ മുതൽ പ്രസവത്തിന് അടിയന്തര ഓപ്പറേഷൻ ആവശ്യമായി വരുന്നവർ വരെ എ.സി.ആർ ലാബിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |