കോഴിക്കോട്: ലോക അപസ്മാര ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ന്യൂറോസയൻസസ് വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളുള്ള രോഗാവസ്ഥയാണ് അപസ്മാരം. ഈ തെറ്റിദ്ധാരണകൾ തിരുത്താനും അപസ്മാരത്തെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും, അപസ്മാരബാധയുള്ളവരെ ഒറ്റപ്പെടുത്താതിരിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നതായിരുന്നു ബോധവത്കരണ പരിപാടി. കോഴിക്കോട് സിൽവർഹിൽസ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. ആസ്റ്റർ മിംസിലെ ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, മധു.എ.കെ (പ്രിൻസിപ്പൽ, ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച്.എസ്.എസ്), ഡോ. മുരളീകൃഷ്ണൻ (സീനിയർ കൺസൽട്ടന്റ് ന്യൂറോസർജൻ), ഡോ.ശ്രീകുമാർ (സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ) എന്നിവർ പ്രസംഗിച്ചു. ഡോ.തുഷാർ ക്ലാസുകൾ നയിച്ചു. ശ്രീഷ്മ, നിതിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |