തൊട്ടിൽപാലം: ചാത്തങ്കോട്ട് നട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് സമഗ്ര വികസന പദ്ധതി കൃഷിപാഠത്തിന് തുടക്കമായി. ജില്ലാപഞ്ചായത്ത് അംഗം സി.എം.യാശോദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സാലി സജി അദ്ധ്യക്ഷത വഹിച്ചു. ഇ .കെ .വിജയൻ എം.എൽ.എ "മുറ്റത്തൊരു കശുമാവ് " പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. റവ. ജോർജ് കിഴക്കേമുറി, ജയ ജേക്കബ്, പ്രദീപൻ, നിനീഷ് വി പി, സെബാസ്റ്റ്യൻ കെ പി, ബീന അരീക്കര, ഷൈബീഷ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |