വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ പാറേക്കണ്ടി മുക്ക് - പന്തപ്പൊയിൽത്താഴ റോഡ് യാഥാർത്ഥ്യമായി. ജില്ലാ പഞ്ചായത്ത് 24 20000 രൂപ ചെലവഴിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിർവഹിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.എം.വിമല സ്വാഗതം പറഞ്ഞു. കെ.വി റീന, ഗീത മോഹനൻ, മനീഷ് ടി.പി, ബിന്ദു.ടി, കെ.വാസു , സി.പി. മഹമൂദ് ഹാജി, ആർ.സത്യൻ , കെ.കെ.സുരേഷ്, സുരേഷ് എന്നിവർ പ്രസംഗിച്ചു. ശരത് കുമാർ നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |