കുന്ദമംഗലം: ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് പ്രധാനാദ്ധ്യാപകരെ ഒഴിവാക്കുക, കമ്യൂണിറ്റി കിച്ചൻ ഏർപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.പി.എച്ച്.എ കുന്ദമംഗലം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. സബ് ജില്ലാ പ്രസിഡന്റ് സി.കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എച്ച്.എം ഫോറം സെക്രട്ടറി കെ.കെ.രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. യൂസഫ് സിദ്ദിഖ്, കെ.അജിതകുമാരി, കെ.ബഷീർ, ഇ .അബ്ദുൾ ജലീൽ, എൻ.പി.നദീറ, കെ ടി.ഇസ്മായിൽ, സി.സീന, ടി.രമണി, ജ്യോത്സ്ന,എം.എൻ.കാന്തി, എം.കെ.ലത, ഇ.ഹസീന, ജയശ്രി എന്നിവർ പ്രസംഗിച്ചു. സബ് ജില്ലാ സെക്രട്ടറി എം.ജയശ്രീ സ്വാഗതവും ജി.എസ്.രോഷ്മ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |