കോഴിക്കോട്: നിർമാണ പ്രവൃത്തിക്ക് ആവശ്യമായ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാടകയ്ക്ക് നൽകുന്നവരുടെ സംഘടനയായ ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ സംസ്ഥാന സമ്മേളനം 11 ന് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന സമ്മേളനം 94ാം വയസിലും നിർമാണ തൊഴിൽ രംഗത്ത് സജീവ സാന്നിദ്ധ്യമായ കത്രീന തൃശൂർ ഉദ്ഘാടനം ചെയ്യും. 20,000ലധികം പേരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്.
കേരളത്തിലെ നിർമാണ മേഖലയ്ക്ക് സഹായകരമാകുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ വിഭാഗത്തിൽപെടുന്ന കട ഉടമകളുടെ പ്രശ്നങ്ങൾ സർക്കാർ തലത്തിൽ എത്തിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനം കൈക്കൊള്ളുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ശിഹാബ് ചെവിടിയിൽ,സുഭാഷ് അയ്യോത്ത്, സിദ്ദിഖ് നരിക്കുനി, ഗഫൂർ വാഴയിൽ, സുമേഷ് തിരുവമ്പാടി, ഉണ്ണികൃഷ്ണൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |