കോഴിക്കോട്: എസ്.ബി.ഐയെ തകർക്കുന്ന തൊഴിൽ കരാർ വത്ക്കരണവും സ്വകാര്യവത്ക്കരണവും യുവജനവിരുദ്ധം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മാനാഞ്ചിറ എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അരുൺ, കെ.എം.നിനു ,ബെഫി അഖിലേന്ത്യാ ജോ.സെക്രട്ടറി രാജീവൻ എന്നിവർ പ്രസംഗിച്ചു .
ജില്ലാ ട്രഷറർ ടി.കെ.സുമേഷ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |