മലപ്പുറം: രണ്ടാം ഗഡു ലൈബ്രേറിയൻ അലവൻസ് ഉടൻ വിതരണം ചെയ്യുക, ഗ്രന്ഥശാല ലൈബ്രേറിയൻമാർക്ക് മാന്യമായ വേതനം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (കെ.എസ്.എൽ.യു ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. കെ. ബാലചന്ദ്രന് നിവേദനം നൽകി. യൂണിയൻ ജില്ലാ സെക്രട്ടറി എം.പി. ഉണ്ണി, വൈസ് പ്രസിഡന്റ് സി.വിനു, കമ്മിറ്റി അംഗങ്ങളായ കെ.ടി. ഉഷ, കെ.വി.ഗീത എന്നിവർ അടങ്ങിയ സംഘമാണ് നിവേദനം നൽകിയത്. ഒമ്പതിന് ജില്ലാ ലൈബ്രറി കൗൺസിലിനു മുന്നിൽ സമരം നടത്താനും യോഗം തീരുമാനിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |