പരപ്പനങ്ങാടി :പരിയാപുരത്തെ സൗഹൃദം റസിഡന്റ്സ് അസോസിയേഷൻ യോഗം പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. താനൂർ മുൻസിപ്പൽ കൗൺസിലർ പി.ഉണ്ണിക്കൃഷ്ണൻ, പരപ്പനങ്ങാടി മുൻസിപ്പൽ കൗൺസിലർ എം.ദീപ, വി.പി. ഖാദർ, പി.വി.കുഞ്ഞിമരയ്ക്കാർ, പ്രിയേഷ് കാർക്കോളി , എൻ.എം.ഷമേജ് ,അസോസിയേഷൻ സെക്രട്ടറി എ.ജയപ്രകാശൻ, വൈസ് പ്രസിഡന്റ് യു.ജയപ്രകാശ് , ജോ. സെക്രട്ടറി പൂതേരി ശിവദാസൻ എന്നിവർ സംസാരിച്ചു. എം.രാജീവൻ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. സൗഹൃദം കുടുംബാംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |