പെരിന്തൽമണ്ണ: മങ്കട ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ബെഡും തലയിണയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ഗർ അലി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിൽ ഒരു ഗ്രാമപഞ്ചായത്ത് ആദ്യമായിട്ടാണ് വയോജനങ്ങൾക്ക് ബെഡും തലയിണയും വിതരണം നടത്തുന്നത്. നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം വാങ്ങിയാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശരീഫ് ചുണ്ടയിൽ, മെമ്പർമാരായ പി.പി.നസീമ, അബ്ദുസ്സലാം, മുസ്തഫ കളത്തിൽ, പി.പി.ബുഷറ, പി.ബിജിഷ, ഉഷാദേവി, ഐസിഡിഎസ് സൂപ്പർവൈസർ ഷീജ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |