SignIn
Kerala Kaumudi Online
Thursday, 09 May 2024 9.25 PM IST

ആദരം

adaram

വണ്ടൂർ: സംസ്ഥാന സ്‌കൂൾ കലാമേളയിലും ശാസ്‌ത്രോത്സവത്തിലും എ ഗ്രേഡ് നേടിയ പ്രതിഭകൾക്ക് വണ്ടൂർ എം.എൽ.എ എ.പി.അനിൽകുമാറിന്റെ സ്‌നേഹാദരം. വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. 'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അസ്‌ക്കർ അദ്ധ്യക്ഷത വഹിച്ചു. കലാരംഗത്ത് മികവ് തെളിയിച്ച 23 കുട്ടികളേയും ശാസ്‌ത്രോത്സവത്തിൽ മികവ് പുലർത്തിയ 26 വിദ്യാർത്ഥികളേയുമാണ് എം.എൽ.എ ചടങ്ങിൽ ആദരിച്ചത്. മെമന്റോയും ബാക്ക്പാക്ക് ബാഗുകളുമാണ് 49 കുട്ടികൾക്ക് നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി.അജ്മൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, ബ്ലോക്കംഗം വി.ശിവശങ്കരൻ,ശിവപ്രസാദ്, സി.കെ.ജയാരാജ്, യു.സി.സജിത്ത്, എൻ.ശങ്കരനുണ്ണി, വി.അഫ്സത്ത് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.