തേഞ്ഞിപ്പലം: ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ സ്വർണം നേടിയപ്പോൾ ദിയ കൃഷ്ണ ആദ്യം വിളിച്ചത് അമ്മയുടെ സഹോദരി സരോജിനിയെയാണ്. കുഞ്ഞുനാൾ മുതൽ ദിയകൃഷ്ണയ്ക്ക് അമ്മയും അച്ഛനും വല്യമ്മ സരോജിനിയും വല്യച്ഛൻ ശങ്കരനുമാണ്. രണ്ടിൽ പഠിക്കുമ്പോഴാണ് ദിയകൃഷ്ണയുടെ അച്ഛനും അമ്മയും വേർപിരിഞ്ഞത്. പിന്നീട് വളർന്നത് വല്യമ്മയുടെ വീട്ടിലാണ്. ഇവരുടെ സ്നേഹത്തിൽ മാതാപിതാക്കൾ കൂടെയില്ലാത്തതിന്റെ കുറവ് ദിയ അറിഞ്ഞിട്ടില്ല. കാവന്നൂരിലെ ഇരിവേറ്റിയാണ് സ്വദേശം. സി.എച്ച്.എം.കെ.എം.എച്ച്. എസ്. എസിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ദിയ. ചൊവ്വാഴ്ച നടന്ന ഷോർട്ട് പുട്ടിൽ നാലാം സ്ഥാനം നേടിയിരുന്നു.നിഷാദ് കാഞ്ഞിരാലയും ടി.ഹർഷാദുമാണ് പരിശീലകർ. വല്യമ്മയും വല്യച്ഛനും പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് ദിയ കൃഷ്ണ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |