കോട്ടക്കൽ: കാടാമ്പുഴ ഭഗവതിക്ഷേത്രത്തിലെ ദ്രവ്യകലശത്തിന് പരികലശാഭിഷേകം, വലിയപാണി, ബ്രഹ്മകലശാഭിഷേകം എന്നിവയോടെ സമാപനമായി. അണ്ടലാടി മന ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വം വഹിച്ചു. അണ്ടലാടി മന പരമേശ്വരൻ നമ്പൂതിരിപ്പാട്, ദിനേശൻ നമ്പൂതിരിപ്പാട്, അണി മംഗലം വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി ഹരി എമ്പ്രാന്തിരി എന്നിവർ സഹകർമ്മികളായി. അഭിഷേക ചടങ്ങുകളിൽ ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്രവാരിയർ, എക്സിക്യൂട്ടീവ് ഓഫീസർ ടി. ബിനേഷ് കുമാർ, ദേവസ്വം മാനേജർ പി.കെ. രവി, ദേവസ്വം എൻജിനീയർ കെ. വിജയകൃഷ്ണൻ, ദേവസ്വം സൂപ്രണ്ട് പി.പി മീര, ക്ഷേത്രം സൂപ്രണ്ട് പി.വിക്രമൻ എന്നിവരുൾപ്പെടെ ദേവസ്വം ജീവനക്കാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |