SignIn
Kerala Kaumudi Online
Friday, 26 April 2024 8.09 PM IST

കൊവിഡ്: കർശന നിയന്ത്രണങ്ങളിൽ ഇളവുകൾ

lllllllllllll

മലപ്പുറം: കൊവിഡ് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ ഉത്തരവിറക്കി. വിവിധ കാറ്റഗറികളിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിനകം ലഭ്യമായ ഇളവുകളും നിയന്ത്രണങ്ങളും തുടരും. എ, ബി കാറ്റഗറി പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഗവ. കമ്പനികൾ,​ കമ്മിഷനുകൾ, കോർപ്പറേഷനുകൾ ,​സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം വരെ ജീവനക്കാരെയും സി കാറ്റഗറിയിൽ 25 ശതമാനം വരെ ജീവനക്കാരെയും ഉപയോഗിച്ച് പ്രവർത്തിക്കാം.
ഓഫീസ്/അക്കൗണ്ട് ജോലികൾക്കായി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. എ, ബി കാറ്റഗറി പ്രദേശങ്ങളിൽ ആരാധനാലയങ്ങളിൽ പരമാവധി 15 പേരിൽ കവിയാതെ പ്രവേശനം അനുവദിക്കും. കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് അനുവദിക്കും. എല്ലാ പരീക്ഷകളും ശനി, ഞായർ ഉൾപ്പടെയുള്ള ദിവസങ്ങളിലും നടത്താം. അക്ഷയകേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടുള്ള പ്രദേശങ്ങളിൽ ജനസേവന കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.