വളാഞ്ചേരി : ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തി പന്തൽ, ലൈറ്റ്, സൗണ്ട്, ഡക്കറേഷൻ അനൗൺസ്മെന്റ് മേഖലയിലെ ഉടമകളുടെയും ജീവനക്കാരുടെയും സംഘടനയായ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള വളാഞ്ചേരി മേഖല കമ്മിറ്റി പ്രതിഷേധ സമരം നടത്തി .സൗണ്ട് ബോക്സുകൾ കൊണ്ട് മതിൽ തീർത്തായിരുന്നു സമരം.
വളാഞ്ചേരിയിൽ നടന്ന സമരം ജില്ല എക്സി: മെമ്പർ സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് സി എ ബാവ ഇരിമ്പിളിയം അദ്ധ്യക്ഷത വഹിച്ചു എസ്.കെ ഹംസക്കുട്ടി, നാസർ അലിഫ് , റാഫി ബാബു, സറഫുദ്ദീൻ, ഹസീന, സൽമാൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |