താനൂർ: താനൂർ 23-ാം ഡിവിഷൻ കാരാട് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ : എ.പി. സെയ്തലവി ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് കൗൺസിലർ ഉമ്മുകുൽസു, മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് റഷീദ് മോര്യ, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കാസിം ടിപ്പു, ജനറൽ സെക്രട്ടറി പി.എം.മുനീർ, വൈസ്:പ്രസിഡന്റ്, കുഞ്ഞിമൊയ്തീൻ, ജി.സി.സി. കെ.എം.സി.സി പ്രസിഡന്റ് ബഷീർ കാരാട് ,യൂത്ത് ലീഗ് പ്രസിഡന്റ് സമീർ കാരാട്, ജനറൽ സെക്രട്ടറി സഹീർ കാരാട്, സെക്രട്ടറി നിഷാബ് , എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |