നിലമ്പൂർ: അടിക്കടിയുണ്ടാകുന്ന പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധവുമായി കേരള വനിത കോൺഗ്രസ്(എം) പ്രവർത്തകർ നിലമ്പൂർ പോസ്റ്റ് ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് അഡ്വ.ബീനതോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അനിത സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോർജ്ജ് തോമസ്,നഗരസഭ കൗൺസിലർ സ്കറിയ കിനാതോപ്പിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ട്വിങ്കിൾ ജെയിംസ്, മണ്ഡലം സെക്രട്ടറി അനിൽ പപ്പൻ തുടങ്ങിയവർ സംസാരിച്ചു. മേരീസ് മണലൊടി, വത്സ പൊന്നാട്ട്, ഏലിയാമ്മ കോശി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |