കോട്ടക്കൽ:എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹത്യോത്സവിൽ 365 പോയിന്റ് നേടി വേങ്ങര ഡിവിഷൻ കലാകിരീടം കരസ്ഥമാക്കി. 324 പോയിന്റ് നേടി തിരൂരങ്ങാടിയും 305 പോയിന്റ് നേടി കോട്ടക്കലും രണ്ട്, മൂന്ന് സ്ഥാനത്തെത്തി.
കാമ്പസ് മത്സരത്തിൽ പി എം എസ് ടി കോളേജ് കുണ്ടൂർ കിരീടം ചൂടി . ടിഎംജി കോളേജ് തിരൂർ,പി.പി.ടി.എം ആർട്സ് സയൻസ് കോളേജ് ചെറൂർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി.
പുത്തനത്താണി ഡിവിഷനിലെ കെ.കെ.അബ്ദുൾ ഹസീബ് കലാപ്രതിഭയായും വേങ്ങര ഡിവിഷനിലെ ഒ.കെ. റഫീദ് സർഗ്ഗപ്രതിഭയായും തിരൂർ ടി എം ജി കോളേജിലെ സ്വഫ് വാൻ കാമ്പസ് കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറഅംഗം അബൂ ഹനീഫൽ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |