വളാഞ്ചേരി: ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ , സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പഠന പിന്തുണ നൽകാൻ പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ. വളാഞ്ചേരി മുനിസിപാലിറ്റിയുടെ പ്രതിഭാകേന്ദ്രം കാർത്തല പള്ളിപ്പറമ്പ് അംഗനവാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വാർഡ് കൗൺസിലർമാരായ അഭിലാഷ്, ടി .ഷൈലജ, പി.പി കാർത്തല യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക എൻ.പി. മിനി, കാർത്തല എൽ.പി സ്കൂൾ പ്രധാനാദ്ധ്യാപകൻ പി. പവിത്രൻ, സി.ആർ.സി. കോർഡിനേറ്റർ ബിൻസി എൻ. ചാണ്ടി
എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |