തിരൂരങ്ങാടി: തിരൂരങ്ങാടി ആർട്സ് ഗ്രൂപ്പ് (ടാഗ്) സംഘടിപ്പിച്ച നാലാമത് ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തിൽ ഇ.കെ. അഞ്ജല സലിം അരീക്കോട്, മുഹ്സിന മമ്പാട്, മുഹമ്മദ് ഷമീറലി കുന്നത്തുപറമ്പ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മാപ്പിളപ്പാട്ട് രചയിതാവായ കെ.ടി. മൊയ്തീന്റെ അനുസ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. 10പേർ ഫൈനലിൽ ഓൺലൈനിലൂടെ മാറ്റുരച്ചു. ഫാരിഷ ഹുസൈൻ, ഇബ്നു വില്ലൂർ എന്നിവർ വിധികർത്താക്കളായി. ടാഗ് സ്പെഷൽ പുരസ്കാരത്തിന് ഷോബി മലപ്പുറം അർഹയായി. തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറി ചെയർമാൻ പാലക്കൽ ബാവ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ മനരിക്കൽ അഷറഫ്. ടിക്ക് ടോക്ക് ബാപ്പുട്ടി, ഹുസൈൻ കോട്ടയ്ക്കൽ, സലാം മച്ചിങ്ങൽ, എസ് .എം.എ. സിദ്ധിഖ്, പാലക്കൽ റസാഖ്, ആബിദ് ജാസ്, എ.വി. സാബിർ. അക്കു തലപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |