മലപ്പുറം : കേരള ഗവ. കോൺട്രാക്റ്റേഴ്സ് ഫെഡറേഷന്റെ പതിനെട്ടാമത് ജില്ലാ സമ്മേളനം നാളെ കൊണ്ടോട്ടിയിൽ മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി ടി.കെ അബ്ദുൾ മജീദ് പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ മുഖ്യാതിഥിയാവും. പത്ര സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയൻ,ജില്ലാ പ്രസിഡന്റ് എൻ.വി കുഞ്ഞിമുഹമ്മദ്,വൈസ് പ്രസിഡന്റ് കെ.പി സാലിഹ് തങ്ങൾ, ജിജു കൊണ്ടോട്ടി, പി.മുഹമ്മദാലി,എൻ.അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |