പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുണ്ടായിരുന്ന പൊളിച്ചു നീക്കിയ പാറൽ പ്രൈമറി ഹെൽത്ത് സബ് സെന്റർ പുനഃസ്ഥാപിക്കണമെന്ന് ആശ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ആലിപറമ്പ് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.എം. ആനമങ്ങാട് ലോക്കൽ സെക്രട്ടറി മുരളി വളാംകുളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. അനിത അദ്ധ്യക്ഷയായി. സെക്രട്ടറി ശ്രീലത, ആശ വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി ലളിത, സി.ഐ.ടി.യു ആലിപ്പമ്പ് പഞ്ചായത്ത് സെക്രട്ടറി അനിൽ കുറുപ്പത്ത്, ബിന്ദു മുഴന്നമണ്ണ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ അനിത -പ്രസിഡന്റ്, ഷൈലജ -വൈസ് പ്രസിഡന്റ്, പി.ടി. ശ്രീലത -സെക്രട്ടറി, ഷീജ -ജോയിന്റ് സെക്രട്ടറി, ബിന്ദു- ട്രഷറർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |