SignIn
Kerala Kaumudi Online
Friday, 26 April 2024 10.44 PM IST

കെട്ടിടമുടമയ്ക്കെതിരെ വധശ്രമമെന്ന് പരാതി,​ വാടകക്കാരൻ അറസ്റ്റിൽ

fff

കോട്ടക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചെന്നു പരാതി. സംഭവത്തിൽ കോട്ടയ്ക്കൽ നായാടിപ്പാറ കമ്മാടൻ പ്രകാശനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.കെട്ടിട ഉടമ പരവക്കൽ ഇസ്മായിലിന്റെ പരാതിയിലാണ് അറസ്റ്റ്. ആര്യവൈദ്യശാല റോഡിൽ ജി.യു.പി സ്‌കൂളിന് എതിർവശം ഇസ്മായിലിന്റെ കെട്ടിടത്തിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് റിപ്പയർ കട നടത്തുകയാണ് പ്രകാശൻ. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വാടകമുറി ഒഴിയാനാവശ്യപ്പെട്ട് 3 മാസമായെങ്കിലും ഇയാൾ കടമുറി ഒഴിവാക്കി സാധനങ്ങൾ കൊണ്ടു പോകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകാശൻ ഈ സമയം കൈയിൽ കരുതിയ മണ്ണെണ്ണ ഇയാളുടെ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചെന്നാണ് കേസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURDERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.