തേഞ്ഞിപ്പലം: കേരളത്തിലെ സർവകലാശാലകളിലെ പെൻഷൻ വിതരണ ഉത്തരവാദിത്വം സർവകലാശാലകളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം 22-ാം വാർഷികസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് ഫോറം തയ്യാറാക്കിയ യൂണിവേഴ്സിറ്റി പെൻഷൻകാരുടെ ഡയറക്ടറിയുടെ പ്രകാശനവും നിർവഹിക്കപ്പെട്ടു. ഫോറം പ്രസിഡന്റ് കെ.പി. പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് ഡോ. എം. ഗോകുൽദാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. എം.സി.കെ വീരാൻ (പ്രസിഡന്റ്), ഡോ. എം. ഗോകുൽദാസ് (വൈസ് പ്രസിഡന്റ്), കെ. ജനാർദ്ദനൻ (സെക്രട്ടറി)
വി.പി. സദാനന്ദൻ, എം. വിജയൻ, വി. സരസ്വതി (ജോ. സെക്രട്ടറിമാർ), രാജൻ എം (ട്രഷറർ), എം. ശിവരാമൻ (ട്രഷറർ, ചാരിറ്റി ഫണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |