SignIn
Kerala Kaumudi Online
Saturday, 27 April 2024 12.47 AM IST

കാമ്പസിൽ ബൈക്ക് റാലിയുമായി പെൺപട

women
അ​ന്താ​രാ​ഷ്ട്ര​ ​വ​നി​താ​ ​ദി​നത്തിൽ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളും​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​രും​ ​ന​ട​ത്തി​യ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ റാ​ലി.

തേഞ്ഞിപ്പലം: വനിതാ ദിനത്തിൽ കാമ്പസിൽ ബൈക്ക് റാലിയുമായി പെൺപട. മുൻനിരയിൽ ബുള്ളറ്റ് ഉൾപ്പെടെയുള്ള ബൈക്കുകളും പിറകിൽ സ്‌കൂട്ടറുകളും ഓടിച്ച് വനിതകൾ ശക്തിതെളിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കാലിക്കറ്റ് സർവകലാശാലാ കാമ്പസ് റോഡിലാണ് ബൈക്കിലും സ്‌കൂട്ടറിലുമായി കറങ്ങി പെൺപട ശക്തിപ്രകടനം നടത്തിയത്.
സർവകലാശാലാ സേഷ്യോളജി പഠനവകുപ്പിന്റെ നേതൃത്വത്തിൽ ' എംപവർ റൈഡ് ' എന്ന പേരിൽ നടത്തിയ പരിപാടിയിൽ പബ്ലിക് റിലേഷൻസ് വിഭാഗവും സഹകരിച്ചു. പരീക്ഷാഭവൻ, സെമിനാർ കോംപ്ലക്സ്, മെൻസ് ഹോസ്റ്റൽ, സയൻസ് ബ്ലോക്ക്, ലൈബ്രറി എന്നിവയെല്ലാം ചുറ്റി ഹ്യുമാനിറ്റീസ് ബ്ലോക്കിലാണ് റാലി സമാപിച്ചത്.
ബൈക്കുകളുമായി കായികപഠനവിഭാഗത്തിലെ എം. അജന്യ, ചെൽസിയ ജോൺസൺ എന്നിവരും ജിയോജളി പഠനവകുപ്പ് വിദ്യാർത്ഥിയായ കെ.കെ. നെഹ്ലയും അണിനിരന്നു. പിറകിൽ സ്‌കൂട്ടറുകളിലായി വനിതാ ജീവനക്കാരുടേത് ഉൾപ്പെടെ ഇരുപതോളം വാഹനങ്ങളുമുണ്ടായിരുന്നു. സ്വന്തം ആഗ്രഹത്തിനനുസരിച്ച് സഞ്ചരിക്കാനും റോഡിൽ ഉടനടി തീരുമാനങ്ങളെടുക്കാനുമുള്ള അധികാരമാണ് വാഹനമോടിക്കുന്നതിലൂടെ പെൺകുട്ടികൾക്ക് ലഭിക്കുന്നതെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു.
വിദ്യാർഥിനികളായ വി. ദേവിക, എ. ഗ്രീഷ്മ, പി.എസ്. മാളവിക എന്നിവർ റാലിക്ക് നേതൃത്വം നൽകി. സർവകലാശാലാ എൻ.എസ്.എസ്. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സോണി ഫ്ളാഗ് ഓഫ് ചെയ്തു. പ്രൊ. വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സേഷ്യോളജി പഠനവിഭാഗം മേധാവി ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, പബ്ലിക് റിലേഷൻസ് ഓഫീസർ സി.കെ. ഷിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.