നിലമ്പൂർ: വീട്ടിൽ സൂക്ഷിച്ച ചന്ദനച്ചീളുകൾ വനപാലകർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര അച്ചനമ്പലം പുതുപ്പറമ്പിൽ അബ്ദുൾ ഗഫൂർ പിടിയിലായി. അച്ചനമ്പലത്ത് ഇയാൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിൽ നിന്നാണ് ചാക്കിൽ സൂക്ഷിച്ച നിലയിൽ ചന്ദനച്ചീളുകൾ പിടിച്ചെടുത്തത്. ഫ്ളൈയിംഗ് സ്ക്വാഡ് ഡി.എഫ്.ഒ സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു വനപാലകരുടെ പരിശോധന. കൂടൂതൽ അന്വേഷണങ്ങൾക്കായി കൊടുമ്പുഴ ഡപ്യൂട്ടി റേഞ്ച് ഓഫീസർക്ക് കൈമാറി. ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. രമേഷ് കുമാർ, എസ്.എഫ്.ഒ പി. മോഹനകൃഷ്ണൻ, ബി.എഫ്.ഒ മാരായ വിനോദ്, പ്രദീപ്, ശ്രീജിത് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |